രാജ്യത്തെ ഒരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിത ഭാരതമെന്ന് നീതി ആയോഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കണം. ഇക്കാര്യത്തില്‍ കേന്ദ്രവും , സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല. വികസനത്തിന്റെ വേഗച വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോഡി അഭിപ്രായപ്പെട്ടു .
നമ്മള്‍ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തുചേര്‍ന്ന് ടിം ഇന്ത്യ പോലെ പ്രവര്‍ത്തിച്ചാല്‍, ഒരു ലക്ഷ്യവും അസാധ്യമല്ല. സംസ്ഥാനങ്ങളിലെ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തിന് അനുസൃതമായി വികസിപ്പിക്കണം. വളർച്ച, നവീകരണം, സുസ്ഥിരത എന്നിവ നഗരങ്ങളുടെ വികസനത്തിന് ചാലകശക്തിയായിരിക്കണം. തൊഴിലിടങ്ങളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനായി പ്രവർത്തിക്കണം. ഇതിനായുള്ള നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തണം.
നീതി ആയോഗിന്റെ പരമോന്നത സമിതിയായ കൗൺസിലിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും, കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നു. പ്രധാനമന്ത്രിയാണ് ആയോഗിന്റെ ചെയർമാൻ. ഓപ്പറേഷൻ സിന്ദൂറിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുമായും പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രധാന കൂടിക്കാഴ്ചയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.