18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 7, 2024
September 4, 2024
September 3, 2024
August 31, 2024
August 19, 2024
July 9, 2024
June 17, 2024
May 26, 2024
April 30, 2024

അയല്‍വാസികള്‍ക്കിടയിലെ തര്‍ക്കം; കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു

Janayugom Webdesk
കൊല്ലം
October 27, 2022 9:23 am

കൊട്ടാരക്കരയില്‍ യുവ അഭിഭാഷകനു നേരെ അയല്‍വാസിയുടെ ആക്രമണം. കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുഖ്യപ്രതി പ്രൈം അലക്‌സ് ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. എയര്‍ഗണ്‍ ഉപയോഗിച്ച് പ്രൈം, അഭിഭാഷകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരം തര്‍ക്കമുണ്ടായതോടെ പ്രൈം വെടിയുതിര്‍ക്കുകയായിരുന്നു. മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish sum­ma­ry; A dis­pute between neigh­bors; A lawyer was shot in Kollam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.