8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 3, 2024
June 1, 2024
May 27, 2024
May 7, 2024
May 4, 2024
April 27, 2024
April 15, 2024
December 25, 2023
November 25, 2023
November 8, 2023

ഉറങ്ങിക്കിടന്ന വീട്ടമ്മയെ മദ്യപിച്ചെത്തിയ ഭർത്താവ് വെട്ടി; കാൽ അറ്റ് തൂങ്ങി

Janayugom Webdesk
പാലക്കാട്
May 19, 2023 5:46 pm

അട്ടപ്പാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്പാറ ഊരിലെ വീരമ്മയ്ക്കാണ് കാലിൽ വെട്ടേറ്റത്. വീട്ടിൽ ഉറങ്ങുകയായിരുന്നു വീരമ്മ. രാത്രി 11 ന് മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് ശെൽവൻ ആയുധം ഉപയോഗിച്ച് വീരമ്മയുടെ കാലിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ വീരമ്മയുടെ കാൽ അറ്റ് തൂങ്ങിയ നിലയിലാണ്. ഇരുവരും തമ്മിൽ നിരന്തരം പ്രശ്നമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നത്. കുടുംബ പ്രശ്നം തന്നെയാണ് അക്രമണത്തിന് കാണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ഷോളയൂർ പോലീസ് അന്വേഷണമാരംഭിച്ചു.

Eng­lish Sum­ma­ry; A drunk­en hus­band hacked a house­wife while she was sleeping
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.