Web Desk

‍‍ഡൽഹി

January 31, 2020, 5:29 pm

നിർഭയ കേസ്; പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി, തീഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി

Janayugom Online

നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സംഭവം നടക്കുമ്പോൾ പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

അതേസമയം, തീഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തി. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ എത്തിച്ചായിരുന്നു പരീക്ഷണം.

മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അക്ഷയ് സിംഗ് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് എൻ വി രമണ, അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ ഹർജി തള്ളി. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്.

Eng­lish Sum­ma­ry: A dum­my test was con­duct­ed Tihar Jail in Nirb­haya case.

you may also like this video;