പന്നിക്കെണി വച്ച് കർഷകൻ മരിച്ച കേസിൽ കൊണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. താമരക്കുളം സ്വദേശി ജോൺസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാവേലിക്കര താമരക്കുളം പഞ്ചായത്തിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ അകപ്പെട്ടാണ് കർഷകൻ മരണപ്പെട്ടത്. താമരക്കുളം സ്വദേശി ആയിട്ടുള്ള കർഷകൻ ശിവൻകുട്ടിയാണ് മരണപ്പെട്ടത്.
കെഎസ്ഇബിയുടെ അനുമതി ഇല്ലാതെയാണ് ജോൺസൺ കെണി വച്ചത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾക്കെണി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാർഷിക വിള നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി ഉണ്ടായിട്ടും അതിന് മുതിരാതെ ആണ് ഇയാൾ കെണി ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കർഷകന്റെ മരണശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കെണിക്കായി ഉപയോഗിച്ച കമ്പികൾ നീക്കം ചെയ്തു. അനധികൃതമായി കെഎസ്ഇബിയുടെ വൈദ്യുതി മോഷ്ടിച്ചതിനെതിരെയും ഇയാൾക്കെതിരെ നിയമ നടപടി ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.