November 30, 2023 Thursday

Related news

November 30, 2023
November 30, 2023
November 25, 2023
November 7, 2023
October 24, 2023
October 19, 2023
October 5, 2023
October 3, 2023
October 2, 2023
October 2, 2023

ഹൗസ് സര്‍ജന്‍സി സമയത്ത് ചുംബിക്കാന്‍ ശ്രമിച്ചു; എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറിനെതിരെ വനിതാ ഡോക്ടർ

Janayugom Webdesk
എറണാകുളം
September 1, 2023 10:27 am

എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍ സീനിയര്‍ ഡോക്ടര്‍ക്കെതിരെ പീഡനപരാതിയുമായി വനിതാ ഡോക്ടര്‍. 2019ൽ ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി ഡോക്ടർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഡോക്ടർ ഇക്കാര്യം പങ്കുവച്ചത്.

വനിതാ ഡോക്ടറിൽ നിന്ന് വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഡോക്ടറുടെ പരാതി പൊലീസിന് കൈമാറുമെന്നും സൂപ്രണ്ട് പറഞ്ഞു. സീനിയർ ഡോക്ടറിനെതിരെ തൊട്ടടുത്ത ദിവസം മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതി നൽകിയതായി വനിത ഡോക്ടർ പറഞ്ഞു. തന്നെ അപമാനിച്ച ഡോക്ടർ നിലവിൽ ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലം മാറി പോയതോടെയാണ് പോസ്റ്റിട്ടതെന്നും ഡോക്ടർ വ്യക്തമാക്കി.

Eng­lish Sum­ma­ry: A female doc­tor has accused a senior doc­tor of Ernaku­lam Gen­er­al Hos­pi­tal of sex­u­al assault
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.