21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 14, 2025
January 13, 2025
January 9, 2025
December 26, 2024
December 9, 2024
December 8, 2024
December 4, 2024
October 31, 2024
October 29, 2024

സമ്മതമില്ലാതെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപ പിഴ നല്‍കാം; പുതിയ നിയമം

Janayugom Webdesk
അബുദാബി
December 29, 2021 2:55 pm

അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രം എടുക്കുന്നതിന് യുഎഇയില്‍ വിലക്ക്. സ്വകാര്യത ലംഘിച്ച് ചിത്രമെടുക്കുന്നതിനെതിരെയാണ് പുതിയ സൈബര്‍ നിയമനിര്‍മാണം. ഇത്തരത്തില്‍ ചിത്രം എടുത്താല്‍ ആറ് മാസം തടവോ 150,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. 2022 ജനുവരി രണ്ട് മുതലാണ് നിയമം നിലവില്‍ വരുന്നത്. ഇതോടൊപ്പം ബാങ്ക്, മാധ്യമം, ആരോഗ്യം, സയന്‍സ് മേഖലകളിലെ ഡാറ്റാ സിസ്റ്റങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും ശിക്ഷാ പരിധിയില്‍ പെടും. 

വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാര്‍ത്ത പ്രചരണം, അധിക്ഷേപ പ്രചരണം എന്നിവയും കേസില്‍ ഉള്‍പ്പെടുന്നതാണ്. അതേസമയം രാജ്യത്തിന് അകത്ത് നിന്നുള്ള വ്യക്തിയോ വെബ് പ്ലാറ്റ്ഫോമുകളോ ആണെങ്കില്‍പ്പോലും നടപടികള്‍ സ്വീകരിക്കുന്നതിന് സൈബര്‍ ക്രൈം നിയമത്തിലെ ഭേദഗതികള്‍ സാധുത നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തിന്റെയോ സുപ്രധാന സ്ഥാപനത്തിന്റെയോ വെബ്‌സൈറ്റ് മനഃപൂര്‍വം നശിപ്പിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്ന ആര്‍ക്കും 500,000 ദിര്‍ഹം മുതല്‍ 3 ദശലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കും. 

ENGLISH SUMMARY:A fine of Rs 1 crore can be imposed for tak­ing a pho­to with­out consent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.