14 October 2024, Monday
KSFE Galaxy Chits Banner 2

ബം​ഗ്ലാദേശില്‍ ഷിപ്പിങ് കണ്ടെയ്നർ ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ 49 മരണം

Janayugom Webdesk
ധാക്ക
June 5, 2022 3:43 pm

ബംഗ്ലാദേശിലെ ചിറ്റഗോംഗിലെ ഷിപ്പിങ് കണ്ടെയ്നർ ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചു. സീതാകുണ്ഡ് മേഖലയിലെ ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ 450 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ 35 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ഛത്തഗ്രാം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

രാസപ്രവർത്തനം മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായത്. രാത്രി ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നും അർധരാത്രിയോടെയാണ് സ്ഫോടനമുണ്ടായതെന്നും പൊലീസ് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് തീ അതിവേഗം പടർന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നതായി ചിറ്റഗോംഗ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് അസി. ഡയറക്ടർ എംഡി ഫാറൂഖ് ഹുസൈൻ സിക്ദർ പറഞ്ഞു, 19 ഓളം അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തിയിട്ടുണ്ട്.

Eng­lish summary;A fire at a ship­ping con­tain­er depot in Bengladesh has killed at least 40 people

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.