15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 8, 2025
January 5, 2025
October 29, 2024
October 18, 2024
September 1, 2024
June 25, 2024
July 29, 2022
June 26, 2022
April 27, 2022
March 3, 2022

യാത്രക്കാരന്റെ കൈയിലെ പടക്കം പൊട്ടി; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം

Janayugom Webdesk
ചണ്ഡിഗഡ്
October 29, 2024 10:58 am

ഹരിയാനയിലെ റോത്തക്കിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിച്ചു. ജിന്ദിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ഏതാനും പേർക്ക് പൊള്ളലേറ്റു.

പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിലെ വൈദ്യുതോപകരണങ്ങളിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് തീപ്പൊരി പടക്കത്തിലേക്ക് വീഴുകയും ഇതിനെ തുടർന്ന് പൊട്ടിത്തെറി നടക്കുകയും ചെയ്തതെന്നാണ് കണ്ടെത്തൽ. വിശദമായ പരിശോധ ഫൊറൻസിക് സംഘം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.