September 29, 2023 Friday

Related news

September 27, 2023
September 27, 2023
September 15, 2023
September 14, 2023
September 13, 2023
September 13, 2023
September 4, 2023
September 1, 2023
August 27, 2023
August 27, 2023

കൊച്ചിയില്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; നശിച്ചത് 20 ഓളം കാറുകള്‍

Janayugom Webdesk
കൊച്ചി
June 4, 2023 3:07 pm

ചേരാനെല്ലൂരില്‍ കാര്‍ വര്‍ക്ക് ഷോപ്പ് സ്ഥാപനം കത്തി നശിച്ചു. സിഗ്‌നല്‍ ജംഗ്ഷന് സമീപമുള്ള ബിആര്‍എസ് ഓട്ടോസിലെ 20 ഓളം കാറുകളാണ് കത്തി നശിച്ചത്. ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുലര്‍ച്ചെ ഉണ്ടായ തീപിടുത്തം ഏലൂര്‍, പറവൂര്‍, ആലുവ, ഗാന്ധിനഗര്‍ തൃക്കാക്കര എന്നിവടങ്ങളില്‍ നിന്ന് ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംഘം എത്തിയാണ് അണച്ചത്. വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

eng­lish sum­ma­ry; A fire broke out in a work­shop in Kochi; About 20 cars were destroyed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.