December 10, 2023 Sunday

Related news

December 9, 2023
November 26, 2023
November 25, 2023
November 21, 2023
November 21, 2023
November 11, 2023
November 11, 2023
November 9, 2023
November 6, 2023
November 5, 2023

ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

Janayugom Webdesk
കൊച്ചി
September 7, 2022 5:32 pm

ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയേറ്റത്. സംഭവം സ്ഥലത്തു നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ, വെടിയുണ്ട അബദ്ധത്തില്‍ തട്ടി തെറിച്ച് സെബാസ്റ്റ്യന്റെ ചെവിയില്‍ പതിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാവിക പരിശീലന ക്രേന്ദ്രത്തിനു സമീപം മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പട്ട് ഫിഷറിസ് സ്റ്റേഷനിൽ പരാതി നൽകിയട്ടുണ്ട്. ജീവൻ വരെ നഷ്ടപ്പെടാമായിരുന്ന ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി വസ്തു പുറത്തകൊണ്ടുവന്നു. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ് എറണാകുളം ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, സെക്രട്ടറി കെ ആർ റെനീഷ് എന്നിവർ അവശ്യപ്പെട്ടു.

Eng­lish Sum­ma­ry: A fish­er­man was shot at sea in Fort Kochi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.