18 November 2025, Tuesday

Related news

October 23, 2025
October 22, 2025
October 20, 2025
October 20, 2025
October 1, 2025
September 29, 2025
September 27, 2025
September 18, 2025
August 28, 2025
August 25, 2025

സ്കൂളില്‍ പോകുകയായിരുന്ന അഞ്ച് വയസുകാരൻ തോട്ടില്‍ വീണു: ചാടി രക്ഷപ്പെടുത്തി അമ്മ

Janayugom Webdesk
August 30, 2024 6:19 pm

അയ്മനം കരീമഠം പാലത്തിൽ നിന്നും വിദ്യാർത്ഥി തോട്ടിൽ വീണു. അയ്മനം കരീമഠം സ്കൂളിന് സമീപത്തെ പാലത്തിൽ നിന്നും വീണ്ടും അഞ്ച് വയസ്സ്‌ കാരൻ വെള്ളത്തിൽ വീണു. അമ്മ തോട്ടിൽ ചാടി കുട്ടിയെ രക്ഷപെടുത്തി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽ ശാന്തി മോനേഷ് ശാന്തിയുടെ മകൻ ദേവ തീർത്ഥ് ആണ് പാലത്തിൽ നിന്നും തെന്നി തോട്ടിൽ വീണത്. കൂടെ ഉണ്ടായിരുന്ന മാതാവ് സൽമ തോട്ടിൽ ചാടി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. സ്കൂളിൽ പോകുന്നതിനിടയിലാണ് കുട്ടി അപകടത്തിൽ പെട്ടത്. ബഹളം കേട്ട് എത്തിയ സമീപ വാസിയായ കെ എസ് ആർ ടി സി ഡ്രൈവർ ബിനു ഇരുവരെയും രക്ഷപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.