സാലറി ചലഞ്ചിലേയ്ക്ക് ഒരുമാസത്തെ പെന്ഷന് തുക നല്കി മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന്. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയായ കരമങ്ങാട്ട് വീട്ടില്‍ കെ.വി പരമേശ്വരനാണ് ഒരു മാസത്തെ പെന്ഷന് തുകയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയ്ക്ക് കൈമാറിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിനെ കരകയറ്റുന്നതിനുവേണ്ടി മുഖ്യമന്ത്രി സാലറി ചലഞ്ചിന് ആഹ്വാനം ചെയ്തിരുന്നു. 2007‑ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ.വി പരമേശ്വരന് തന്റെ ഒരു മാസത്തെ പെന്ഷന് തുക സംഭാവന ചെയ്തത്. ആദ്യപ്രളയത്തിലും പെന്ഷന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു. ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ പരമേശ്വരന് നെടുങ്കണ്ടം, പട്ടംകോളനി മേഖലകളിലെ സജീവ സാനിധ്യമാണ്. നിലവില്‍ പെന്‍ഷണേഴ്സ് സംഘടനയുടെ മുണ്ടിയെരുമ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിയ്ക്കുകയാണ് ഇദേഹം. ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയ്ക്ക് കൈമാറി.
ENGLISH SUMMARY: A former health department employee has partnered with Salary Challenge to pay for
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.