February 8, 2023 Wednesday

കോഴിക്കോട്: കോവിഡ് ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Janayugom Webdesk
കോഴിക്കോട്
April 24, 2020 8:40 am

കോവിഡ് ചികിൽസയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു കുട്ടി ചികിൽസയിലിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.

മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. കഴിഞ്ഞ ദിവസങ്ങളിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് കുട്ടിയെ വെന്റിലേറ്ററിലാക്കിയിരുന്നു. കുട്ടിക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

updat­ing…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.