19 April 2024, Friday

Related news

April 6, 2024
February 20, 2024
February 19, 2024
January 23, 2024
December 27, 2023
November 30, 2023
November 30, 2023
November 18, 2023
November 16, 2023
October 12, 2023

അട്ടപ്പാടിയില്‍ നാലുവയസുകാരനെ അമ്മയും രണ്ടാനച്ഛനും സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു

Janayugom Webdesk
പാലക്കാട്
August 27, 2022 1:38 pm

അട്ടപ്പാടിയില്‍ നാലുവയസ്സുള്ള ബാലന് നേരെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിക്കുകയായിരുന്നു. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ അമ്മ രഞ്ജിതയേയും രണ്ടാനച്ഛന്‍ ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി. 

കുട്ടിയുടെ കാല്‍പ്പാദത്തിന്റെ അടിഭാഗം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗന്‍വാടിയില്‍ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നു പറഞ്ഞാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Eng­lish Sum­ma­ry; A four-year-old boy was burnt by his moth­er and step­fa­ther on a stove in Attapadi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.