പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ട് യുവാക്കളുടെ പ്രകൃതിസ്നേഹം. കൊല്ലം കണ്ടംച്ചിറയിലാണ് യുവാക്കള്‍ പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികളായ യുവാക്കളെ കണ്ടെത്താൻ പൊലീസും എക്സെെസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം യുവാക്കള്‍ ചെടി നടുന്നതും ഇതിന്റെ ഫോട്ടെയെടുക്കുന്നതും അയല്ക്കാരൻ ശ്രദ്ധിച്ചിരുന്നു.
തുടര്‍ന്ന് ഇയാളാണ് കഞ്ചാവ് ചെടിയാണെന്ന സംശയത്തെ തുടര്‍ന്ന് എക്സെെസില്‍ വിവരമറിയിച്ചത്. എക്സെെസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെ യുവാക്കള്‍ നട്ടത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 60 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് പറമ്പിൽനിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
English summary; a gang of youth planted ganja on world environmental day in kollam
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.