September 29, 2022 Thursday

Related news

June 8, 2020
May 20, 2020
May 15, 2020
May 14, 2020
May 10, 2020
May 3, 2020
April 30, 2020
April 27, 2020
April 25, 2020
April 20, 2020

നൂതന കലാവിരുന്നൊരുക്കി കലാകാരന്മാരുടെ കൂട്ടായ്മ

കൊച്ചി
ഷാജി ഇടപ്പള്ളി
May 20, 2020 2:38 pm

ലോക് ഡൗൺ  കാലയളവിൽ വിരസതക്ക് വിരാമമിടാൻ സമൂഹ മാധ്യമങ്ങൾ വഴിയും വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയും വ്യത്യസ്തങ്ങളായ മത്സരങ്ങളും കലാപ്രകടനങ്ങളും ഒരുക്കിയുള്ള കലാകാരന്മാരുടെ ഓൺലൈൻ ഒത്തുകൂടൽ  പുതിയ അരങ്ങുണർത്തി. അഭിനേതാക്കളും എഴുത്തുകാരും സംവിധായകരും ചിത്രകാരന്മാരും ഗായകരും മറ്റെല്ലാ കലാരംഗത്തെയും പ്രതിഭകളുമെല്ലാം ഒരുമിപ്പിച്ചു അണിനിരന്നപ്പോൾ വീടുകളെല്ലാം ഓരോ തീയറ്ററുകളായി മാറുകയായിരുന്നു.

ഫോറം ഓഫ് ആർട്ടിസ്റ്റ് വെൽഫെയർ ഓൾ കേരള (ഫവാക് ) നൂതന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രണയ കഥ പറയൽ, നുണ പറയൽ, വിവാഹ നാളിലെ ഫോട്ടോഗ്രാഫി , ടിക് ടോക്, നാടൻ പാട്ട് , കവിതാപാരായണം , സിനിമാഗാനാലാപനം തുടങ്ങിയ മത്സരങ്ങളും കലാകാരന്മാരുടെ കോവിഡ്  കാല ചിത്രരചനകളും മിമിക്രി അവതരണം, ക്രാഫ്റ്റ് വർക്കുകൾ , വിവിധ വിഷയങ്ങളിൽ ചോദിക്കു പറയാം, തുടങ്ങിയ പരിപാടികളും ഇവർ ഒരുക്കിയിരുന്നു.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.8&permmsgid=msg-f:1667191277215305034&th=17230da22b0c4d4a&view=fimg&realattid=17230d7a852d762c75c2&disp=thd&attbid=ANGjdJ_C4YtrMjw1rLRJ5uNrULTIZQJi3wT5YDYsKtdcanAUV-eXaw1qoZVmcLq4Rc0qdvOfuONt8jO__WtcXbFwp0JXNa-2aqMg-sAG1Gq9s0t2koPlEjNQ5UqCSfg&ats=2524608000000&sz=w1365-h639

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  സുനിൽ ഞാറക്കൽ എല്ലാ ദിവസവും രാവിലെ അവതരിപ്പിക്കുന്ന വാർത്ത അവതരണവും ഇദ്ദേഹത്തിന്റെ ആരോഗ്യ ‚പൊലീസ്  മേഖലയിലെ സേവനങ്ങളെക്കുറിച്ചുള്ള കവിതകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊറോണക്കാലത്തെ സാംസ്‌കാരിക വർത്തമാനത്തിലൂടെ യുവകലാസാഹിതിയും നാടൻ  പാട്ടുകൾ ഉൾപ്പെടെ കലാപരിപാടികളുമായി ഇപ്റ്റയും കലയും രാഷ്ട്രീയ പ്രഭാഷണങ്ങളിലൂടെ നവയുഗവും വിവിധ സാംസ്‌കാരിക പ്രസ്ഥാനങ്ങളും വിദ്യാർത്ഥി, യുവജന സംഘടനകളും ഇക്കാലയളവിൽ  ഫേസ് ബുക്ക് ലൈവുകളിലൂടെ സജീവമായി.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.7&permmsgid=msg-f:1667191277215305034&th=17230da22b0c4d4a&view=fimg&realattid=17230d7a88bd73880d94&disp=thd&attbid=ANGjdJ_xQotNhZaJUyxAYbKBd2hEI4QFV4_E_6PCSRLsPiqC8gzpygwcHaPL7Hbd3ytwyYty3AE94YH_PYINquPo_o8NxBljkniDPFx6hLoTH6gv4ttTtwjuMQcnNSA&ats=2524608000000&sz=w1365-h639

കേരളത്തിലെ കലാ,രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ , രംഗങ്ങളിലെ പ്രമുഖരെല്ലാം തന്നെ ഇത്തരം വേദികളിൽ  കോവിഡ്  കാലത്തെയും കോവിഡാനന്തര കാലം ലോകം നേരിടാൻ പോകുന്ന വെല്ലുവിളികളെയും ആധികാരികമായി തന്നെ വിലയിരുത്തിയതും  ഏറെ സാംസ്കാരികാവബോധം സൃഷ്ഠിക്കാൻ പര്യാപതമായിട്ടുണ്ട്. ഇത്തരം സാഹിത്യ, രാഷ്ട്രീയ  വർത്തമാനങ്ങൾ സാധാരണ പൊതുവേദിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ ശ്രോതാക്കൾ  വളരെ കുറവാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഫേസ് ബുക്ക് ലൈവിൽ  ഇത്തരം പരിപാടികൾ വീക്ഷിച്ചിട്ടുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഗ്രൂപ്പുകളും നിറഞ്ഞുനിന്നതും പുതിയ അനുഭവമാണ്. ഇതൊരു തിരിച്ചറിവായി പ്രസ്ഥാനങ്ങൾ ഏറ്റെടുത്താൽ പുത്തൻ സാംസ്കാരിക മുന്നേറ്റത്തിനായി വഴിതുറക്കാനാവും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.