Web Desk

മണ്ണാർക്കാട്:

February 06, 2021, 3:44 pm

കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗവിദ്യാർത്ഥി സംഘം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

Janayugom Online

കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗവിദ്യാർത്ഥി സംഘം ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. എടത്തനാട്ടുക്കര പെരുമ്പിലാവിൽ ഇബ്രാഹിമിൻ്റെ മകൻ റഹിം (15) ആണ് മരിച്ചത്. പയ്യനെടം എടേരം തൂക്കുപാലത്തിനു സമീപം കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്. പുഴയിൽ ഒഴുക്ക് കുറവാണെങ്കിലും കഴിഞ്ഞ മലവെള്ളപ്പാച്ചിലിൽ പലയിടത്തും കയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ കയത്തിൽപ്പെട്ടാണ് അപകടമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപവാസികൾ ഉടൻ തന്നെ വിദ്യാർത്ഥികളെ കരക്കെത്തിച്ച് വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഹിമിന്റെ ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

ENGLISH SUMMARY: A group of six stu­dents drowned while bathing in Kun­thipuzha; One died

YOU MAY ALSO LIKE THIS VIDEO