15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 15, 2025
January 15, 2025
January 14, 2025
January 14, 2025
January 14, 2025
January 12, 2025
January 11, 2025
January 11, 2025
January 10, 2025
January 9, 2025

ജലസ്രോതസുകളിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഘം അറസ്റ്റിൽ

Janayugom Webdesk
നെടുമങ്ങാട്
June 4, 2023 9:51 pm

രാത്രിയുടെ മറവിൽ ജലസ്രോതസുകളിൽ കക്കൂസ് മാലിന്യം തള്ളുന്ന ഇതര ജില്ലകളിലെ മൂന്നംഗ സംഘം ചിപ്പൻചിറയിൽ വച്ച് പാലോട് പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി സീലാട്ടു പറമ്പിൽ എം അഫ്സൽ (38 ), കൊല്ലം ഏരൂർ ഭാരതിപുരം കോടിയിൽ വീട്ടിൽ നൗഫൽ(33), കോട്ടയം ചെങ്ങണം കടുക് മൂപ്പയിൽ എസ് അക്ഷയ്(23) എന്നിവരാണ് പിടിയിലായത്. 

തെങ്കാശി റോഡിലെ വഞ്ചുവം, കുറുപുഴ ഭാഗങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പാലോട് പൊലീസ് ഇൻസ്പെക്ടർ പി ഷാജി മോന്റെയും എസ്ഐ നിസാറുദീന്റെയും നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ചു കടന്ന സംഘത്തെ പിന്തുടർന്ന് ചിപ്പൻചിറ പാലത്തിൽ വച്ച് പിടികൂടുകയായിരുന്നു. എസ്ഐ റഹിം, എ
എസ്ഐ ജോയ്, സിപിഒമാരായ ദിലീപ് കുമാർ, സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ സമാനമായ കുറ്റത്തിന് നേരത്തെ റേഞ്ച് ഫോറസ്റ്റ് ഓഫിസിലും വിതുര പൊലീസിലും കേസ് എടുത്തിരുന്നു.

Eng­lish Summary:A group was arrest­ed for dump­ing toi­let waste in water sources

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.