June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിമാനയാത്രയ്ക്ക് മുമ്പ് നിർബന്ധിത ഗർഭപരിശോധന: യുവതിയോട് മാപ്പ് ചോദിച്ച് എയർലൈൻസ്

By Janayugom Webdesk
January 19, 2020

ഹോങ്കോങ് : വിമാന യാത്രയ്ക്ക് മുമ്പായി നിർബന്ധിത ഗർഭ പരിശോധന നടത്തിയെന്ന് കാണിച്ച് ഹോങ്കോങ് എയർലൈൻസിനെതിരെ യുവതി പരാതി നൽകി. ജപ്പാൻ സ്വദേശിയായ മിഡോറി നിഷിദ(25) ആണ് പരാതിയുമായി രംഗത്തെത്തിയത്. വിമാനത്തിലേക്ക് കയറുന്നതിനുമുമ്പായി എയർലൈൻ ജീവനക്കാർ ബലമായി ശുചിമുറിയിലേക്കു കൊണ്ടുപോവുകയും സ്ട്രിപ്പ് ഉപയോഗിച്ച് ഗർഭിണി ആണോ എന്ന് പരിശോധിക്കുകയുമായിരുന്നു.പരിശോധനയിൽ ഗർഭിണി അല്ലെന്ന് തന്നെ കാണിച്ചു. നവംബറിലായിരുന്നു സായ്പാനിലേക്ക് പോകാനായി ഹോങ്കോംഗ് എക്സ്പ്രസിൽ സീറ്റ് ബുക്ക ചെയ്തത്.

ചെക്ക് ഇൻ ചോദ്യാവലിയിൽ താൻ ഗർഭിണി അല്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും തന്റെ ശരീരപ്രകൃതം കണ്ട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നിർബന്ധിച്ച് പരിശോധന നടത്തുകയായിരുന്നു എന്നും യുവതി പരാതിപ്പെട്ടു. എന്നാൽ വിമാനത്താവളത്തിൽ ഗർഭപരിശോധന നടത്തുന്ന നടപടി താൽക്കാലികമായി നിർത്തിവെച്ചതായും നിഷിദയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും എയർലയ്ൻ അധികൃതർ വ്യക്തമാക്കി. യുഎസ് കുടിയേറ്റ നിയമങ്ങൾ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് 2019 ഫെബ്രുവരി മുതൽ സായ്പാനിലേക്കുള്ള വിമാനയാത്രയ്ക്ക് മുമ്പായി ഗർഭ പരിശോധന നിർബന്ധമാക്കിയതെന്നും അധികൃതർ വിശദീകരിച്ചു.

Eng­lish sum­ma­ry: A Hong Kong air­line forced a Japan­ese woman to take a preg­nan­cy test

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.