Site iconSite icon Janayugom Online

ആശുപത്രിയില്‍ വന്‍ തീപിടിത്തം; പത്തുപേര്‍ മരിച്ചു

fire accidentfire accident

മധ്യപ്രദേശിലെ ജബൽപൂരില്‍ ആശുപത്രിയിലുണ്ടായ തീപിടത്തത്തില്‍ പത്തുപേര്‍ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൽ ഭട്ടയിലെ സ്വകാര്യ ആശുപത്രിയായ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ജബൽപൂർ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ ബഹുഗുണ സംഭവം സ്ഥിരീകരിച്ചു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 

Eng­lish Sum­ma­ry: A huge fire broke out in the hos­pi­tal; Ten peo­ple died

You may like this video also

Exit mobile version