ആലപ്പുഴയിൽ ദേശീയപാത നവീകരണം നടക്കുന്ന മേൽപ്പാലത്തിന്റെ കൂറ്റൻ ഗർഡർ തകർന്നു വീണു. തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപ്പാലത്തിന്റെ കൂറ്റൻ ഗർഡറാണ് തകർന്നു വീണത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
തൊഴിലാളികൾ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗർഡർ തകർന്നു വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഷെഡിൽ തൊഴിലാളികൾ ഇല്ലാതിരുന്ന സമയമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിന്റെ വടക്കുവശം നിർമാണത്തിലിരുന്ന പുതിയ ബൈപ്പാസ് പാലത്തിന്റെ നാല് ഗർഡറുകളാണ് പൊളിഞ്ഞുവീണത്. പൊലീസും ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.