കാലിഫോര്‍ണിയ: കടലിലേയ്ക്ക് ചേർന്ന് നിൽക്കുന്ന പാറയിൽ കടൽ കാണുകയായിരുന്ന യുവാവിനെ കൂറ്റൻ തിരമാല കടലിലേയ്ക്ക് തള്ളിമറിച്ചിട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍. എന്നാൽ ഇയാൾ തലനാരിടയ്ക്ക് രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ ഇയാളെ രക്ഷപ്പെടുത്തിയെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/countyofsantacruz/videos/3049150471976796/
കാലിഫോര്‍ണിയയിലെ സാന്‍റ ക്രൂസിലെ ബോണി ഡൂണ്‍ ബീച്ചിൽ ഡിസംബര്‍ 20ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാന്ത ക്രൂസ് കൗണ്ടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ സര്‍വ്വീസ് കടലില്‍ ഉയര്‍ന്ന തിരമാലകളുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.