രാജീവ് വധക്കേസിലെ പ്രതികളെവിട്ടയക്കണമെന്നാവശ്യപ്പെട്ട് മനുഷ്യചങ്ങല

Web Desk
Posted on March 10, 2019, 12:44 pm

രാജീവ് വധക്കേസിലെ ഏഴുപ്രതികളെവിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ മനുഷ്യചങ്ങല രൂപീകരിച്ചു.

28 വര്‍ഷമായി ജയിലില്‍കഴിയുന്നവരുടെ മോചനം ആവശ്യപ്പെട്ടാണ് ചങ്ങല സംഘടിപ്പിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ തീരുമാനമെടുക്കണമെന്ന്   കാട്ടി കഴിഞ്ഞവര്‍ഷം സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. ഭരണഘടനയുടെ 161 വകുപ്പ് അനുസരിച്ച് വിഷയത്തില്‍ തീരുമാനമെടുക്കാനായി സംസ്ഥാന മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശചെയ്തിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍പുരോഹിത് വിഷയത്തില്‍ ഇത്രനാളായിട്ടും തീരുമാനമെടുത്തിട്ടില്ല.
ഇപ്പോഴത്തെ രാഷ്ട്രീയ അവസരം ഉപയോഗപ്പെടുത്തി തന്നേയും മറ്റ് ആറുപേരെയും മോചിപ്പിക്കണമെന്ന് പ്രതിയായ നളിനി ശ്രീഹരന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചിരുന്നു. ശ്രീ പെരുംപുത്തൂരില്‍ 1991 തിരഞ്ഞെടുപ്പു പ്രചരണത്തിനിടെയാണ് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി എല്‍ടിടിഇയുടെ ആത്മഹത്യാ സംഘത്തിന്റെ ബോംബിന് ഇരയായത്.