September 26, 2022 Monday

Related news

September 18, 2022
May 27, 2022
February 9, 2021
January 3, 2021
December 28, 2020
December 23, 2020
September 19, 2020
July 20, 2020

മതന്യൂനപക്ഷങ്ങൾ എൽഡിഎഫിന് ഒപ്പം നിൽക്കുന്നത് ലീഗിന്റെ നിലനിൽപിനെ ബാധിക്കുമെന്ന ആശങ്കയാണ്‌ കുഞ്ഞാലിക്കുട്ടിക്ക്; എ കെ ബാലൻ

Janayugom Webdesk
തിരുവനന്തപുരം
September 19, 2020 7:23 pm

മതന്യൂനപക്ഷങ്ങൾ എൽഡിഎഫിന് ഒപ്പം നിൽക്കുന്നതിനാൽ ലീഗിന്റെ നിലനിൽപിനെ ബാധിക്കുമെന്ന ആശങ്കയാണ് കുഞ്ഞാലിക്കുട്ടിക്കെന്ന് മന്ത്രി എ കെ ബാലൻ. എൽഡിഎഫിനെതിരെ സകല വർഗീയ ശക്തികളെയും യോജിപ്പിക്കുകയാണ് മുസ്ലീം ലീഗെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഴിവിട്ട സമീപനമാണ് ലീഗിന്റേത്.

എസ്ഡിപിഐ, വെൽഫയർ പാർട്ടി തുടങ്ങിയവയുമായി സഖ്യമുണ്ടാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു. പൗരത്വഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എൽഡിഎഫിന് മതന്യൂനപക്ഷങ്ങളിൽനിന്ന് ലഭിക്കുന്ന പിന്തുണയിൽ ഭയന്നാണ് കള്ള പ്രചാരണവുമായി യുഡിഎഫ് നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ ക്രമവിരുദ്ധ നടപടികൾ പരിശോധിക്കാനുള്ള മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിൻമേൽ നിയമപ്രകാരം നടപടിയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; A K Bal­an statement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.