Thursday
21 Feb 2019

തിലകന്റെ കത്ത് പൂഴ്ത്തിവച്ചു: ഷമ്മി തിലകന്‍

By: Web Desk | Thursday 5 July 2018 10:59 PM IST

തിലകനെതിരേയുള്ള വിലക്ക് പിന്‍വലിച്ച് എഎംഎംഎ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവര്‍ പരസ്യമായി മാപ്പു പറയണമെന്ന് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍. തിലകന്‍ എഎംഎംഎയ്ക്കു മുന്‍പാകെ സമര്‍പ്പിച്ച വിശദീകരണക്കുറിപ്പ് പൂഴ്ത്തി വയ്ക്കുകയായിരുന്നുവെന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു.

ഇന്നസെന്റ് പ്രസിഡന്റായിരുന്നപ്പോള്‍ തിലകന്‍ വിഷയം താന്‍ അവതരിപ്പിച്ചിരുന്നു. തിലകനെതിരേയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഎംഎംഎ ഭാരവാഹികള്‍ക്ക് കത്തയച്ചിരുന്നു, ഷമ്മി പറ‍ഞ്ഞു.

എഎംഎംഎയിലെ പുതിയ നേതൃത്വ നിരയില്‍ ഉള്ളവര്‍ ഇത് പരിശോധിക്കണം. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിയില്‍ വിശ്വാസമുണ്ട്. ദിലീപ് വിഷയവുമായി ഇത് കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന നടത്തിയ
മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

എഎംഎംഎയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്നും ചില ആളുകള്‍ എഎംഎംഎ സംഘടനയെ മാഫിയയാക്കിയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Related News