Tuesday
26 Mar 2019

റാസല്‍ഖൈമയില്‍ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

By: Web Desk | Thursday 10 January 2019 5:38 PM IST


റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ദിബ്ബ തവീന്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വള്ളുവമ്ബ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകന്‍ മണിപറമ്പിൽ മന്‍സൂര്‍ അലി (32) മരിച്ചു. ഫുജൈറയില്‍ ഫറൂജ് ബലാദി എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. മന്‍സൂര്‍ അലി സഞ്ചരിച്ച വാഹനം മറ്റൊന്നിന്റെ പുറകിലിടിച്ചാണ് അപകടം. റാക് സൈഫ് ഹോസ്പിറ്റലില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് റാക് കെഎംസിസി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Related News