28 March 2024, Thursday

തമിഴ്‌നാട്ടില്‍ നിന്ന് കാല്‍നടയായി കേരളത്തിലേക്ക് കഞ്ചാവ് കടത്ത്

web desk
നെടുങ്കണ്ടം
April 4, 2023 7:09 pm

തമിഴ്‌നാട്ടിൽ നിന്നും വില്പനയ്ക്കായി കഞ്ചാവുമായി കൽനടയായി എത്തിയ യുവാവിനെ പൊലീസ് പിടികൂടി. നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടി വെട്ടിമടയിൽ കുമരേശൻ ആണ് ഒരു കിലോയിലധികം കഞ്ചാവുമായി പിടിയിലായത്. വണ്ടൻമേട് പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നെറ്റിത്തൊഴു മണിയംപെട്ടി സ്വദേശി കുമരേശന്റെ പക്കൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ചില്ലറവിൽപ്പനക്കായി എത്തിച്ച 1.125 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.

കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ മണിയംപെട്ടിയിൽ നിന്നും കാൽനടയായി തമിഴ്‌നാട് ഗൂഢല്ലൂരിലെത്തിയാണ് പ്രതി കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തി വന്നിരുന്നത്. ഇയാളുടെ പിതാവും സഹോദരനുമുൾപ്പെടെ സമാനമായ കേസുകളിൽ മുൻപ് പ്രതികളാണ്. വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ്, എസ്ഐ എബി ജോർജ്, റെജിമോൻ കുര്യൻ, എഎസ്ഐമാരായ വിനോദ്കുമാർ, ജി പ്രകാശ്, സിപിഒ ടി ജി തോമസ്, സജോ കുര്യൻ, ഡാൻസാഫ് ടീമംഗങ്ങളായ കെ പി ബിനീഷ്, കെ മഹേഷ് ഈഡൻ, എം പി അനൂപ്, ടോം സ്കറിയ, നദീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കി.

 

Eng­lish Sam­mury: police arrest­ed a young man who came from Tamil Nadu on foot with gan­ja for sale

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.