Web Desk

December 09, 2019, 4:13 pm

സബ്‌സിഡി ഉള്ളിയ്ക്കായി വരി നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചു

Janayugom Online

ഹൈദരാബാദ്: സബ്‌സിഡി ഉള്ളിയ്ക്കായി വരി നിന്നയാൾ കുഴഞ്ഞു വീണ് മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. 55കാരനായ സംബയ്യയാണ് മരിച്ചത്. ഉള്ളി വില കിലോയ്ക്ക് 180 രൂപയിലെത്തി നില്‍ക്കുമ്പോള്‍ റയ്തൂ ബസാറില്‍ സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി എത്തിച്ചിരുന്നത്.

കിലോയ്ക്ക് 25 രൂപയാണ് ഇവിടുത്തെ നിരക്ക്. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്. പലരും പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ നില്‍ക്കുന്നവരാണ്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞു വീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

you may also like this video;