ബുദ്ധി മാന്ദ്യമുള്ള കുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് മുപ്പത്തിമൂന്നരവർഷം കഠിനതടവും, 4,75000/- രൂപ പിഴയും.ലോറി ഡ്രൈവറായ കണ്ണൂർ പരിയാരം മുറി താനൂർക്കര വീട്ടിൽ മുഹമ്മദ്ഷാഫിയ്ക്കാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്‌ജി ഹരീഷ് ശിക്ഷ വിധിച്ചത്. പ്രായത്തിനനുസൃതമായി ബുദ്ധി വികാസമില്ലാത്ത കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കുട്ടിയുടെ 6.5 പവന്‍ ആഭരണവും വീടുപണിയ്ക്കായി സൂക്ഷിച്ചു വെച്ച 72000/- രൂപയും പ്രതി വഞ്ചിച്ച് കൈക്കലാക്കുകയും ബന്ധുക്കളുടെ അനുവാദമില്ലാതെ അതിജീവതയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിൽ ലോഡ്‌ജിൽ പാർപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് രഘു, അഡ്വ കെ രജീഷ് ‚ലെയ്‌സൺ ഓഫീസറായി എ എസ് ഐ വാണി പീതാബംരൻ എന്നിവർ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.