ജാമിയ വെടിവയ്പ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഗോപാല്‍ ശര്‍മ്മക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഗോപാല്‍ ശര്‍മയെ 14 ദിവസം ബാലനീതി ബോര്‍ഡിന്റെ കരുതല്‍ തടങ്കലില്‍വിട്ടു. വധശ്രമത്തിന് പുറമെ ആയുധ നിയമപ്രകാരവും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന സംശയംമൂലം പ്രായം കണ്ടെത്താനായി ശരീരത്തിലെ എല്ലിന്റെ ബലം പരിശോധിക്കുന്ന ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്താന്‍ പൊലീസ് അനുമതി തേടി. ഇതിനായി ആർഎംഎൽ ആശുപത്രിയെ സമീപിക്കും.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.