പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ അറബി കോളജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി

Web Desk

മലപ്പുറം

Posted on September 21, 2020, 11:58 am

പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ അറബി കോളജ് അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകൻ മുങ്ങി.

അറബികോളജ് അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്. മലപ്പുറം കൽപകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ് അധ്യാപകൻ. കോളജിലെ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് അധ്യാപകൻ ബലാത്സംഗം ചെയ്തത്. അധ്യാപകൻ ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാർ വിവാഹം ആലോചിച്ചപ്പോൾ പെൺകുട്ടി നിരസിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

you may also like this video