Wednesday
11 Dec 2019

മൂന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

By: Web Desk | Saturday 12 October 2019 10:13 AM IST


മലപ്പുറം: മൂന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്ത് കൊഹിനൂര്‍ സ്വദേശിനിയായ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അയല്‍ക്കാര്‍ കാണുകയും, പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവതിക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുളുണ്ട്.

Related News