അമ്മയ്കക്ക് തുല്യം അമ്മ മാത്രം; സ്വന്തം ശരീരം കൊണ്ട് കവചം തീര്‍ത്തു മകളുടെ ജീവന്‍ രക്ഷിച്ച് അമ്മ

Web Desk
Posted on October 12, 2019, 12:24 pm

സ്വന്തം ജീവനേക്കളേറെ മക്കളുടെ ജീവന് പ്രാധാന്യം കൊടുക്കുന്നവരാണ് അമ്മമാര്‍. കുഞ്ഞുങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. ചുഴലിക്കാറ്റിനും അതിശക്തമായ മഞ്ഞു വീഴ്ചയ്ക്കിടയിലും സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ജീവന്‍ കൊടുക്കാന്‍ തയ്യാറായ അമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഫിയോണ സിംപ്‌സണ്‍ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തിയത്.

മുത്തശ്ശിക്കും മകള്‍ക്കൊപ്പം കാറില്‍ സ്വയം ഡ്രൈവ് ചെയ്തു പോകുകയായിരുന്നു ഫിയോണ. വീശീയടിച്ച ചുഴലിക്കാറ്റും മഞ്ഞുക്കട്ടകളും തങ്ങള്‍ക്കു നേരേയാണ് വരുന്നതെന്നറിഞ്ഞ നിമിഷം ഫിയോണ വേറോന്നും ആലോചിച്ചില്ല. മഞ്ഞുവീഴ്ചയില്‍ നിന്ന് കുഞ്ഞുമകളെ രക്ഷിക്കാനായി ശ്രമം. തന്റെ ശരീരം കൊണ്ട് മകള്‍ക്ക് കവചം തീര്‍ത്തു. സ്വന്തം കുഞ്ഞുങ്ങളെ കൊന്നൊടുന്ന അമ്മമാര്‍ കണ്ടു പഠിക്കേണ്ട വലിയൊരു മാതൃയാണ് ഫിയോണ സിംപ്‌സണ്‍ എന്ന അമ്മ.

you may also like this video;