20 April 2024, Saturday

രോ​ഗാ​വ​സ്ഥ​യി​ൽ മ​ക്ക​ളു​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് 
ചി​കി​ത്സ​യി​ലായിരു​ന്ന അ​മ്മ മരിച്ചു

Janayugom Webdesk
ഹരിപ്പാട്
January 14, 2022 4:42 pm

രോ​ഗാ​വ​സ്ഥ​യി​ൽ മ​ക്ക​ളു​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന അ​മ്മ മ​രി​ച്ചു. അ​ഞ്ചുമ​ക്ക​ളു​ടെ അ​മ്മ​യാ​യ വാ​ത്തു​കു​ള​ങ്ങ​ര രാ​ജ​ല​ക്ഷ്മി ഭ​വ​നി​ൽ സ​ര​സ​മ്മ​യാ​ണ് (74 )മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് ഗ​വ​ണ്‍മെന്റ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​യാ​യ അ​മ്മ​യെ മ​ക്ക​ൾ നോ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ ഇ​ട​പെ​ട്ടാ​ണ് ഹ​രി​പ്പാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്ന് ആ​ൺ​മ​ക്ക​ളും ര​ണ്ടു പെ​ൺ​മ​ക്ക​ളു​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. മ​ക്ക​ളെ​ല്ലാം ന​ല്ല നി​ല​യി​ലു​മാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്റായി വി​ര​മി​ച്ച ഇ​വ​ർ ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നു ശേ​ഷം പ​ല മ​ക്ക​ളു​ടെ​യും അ​ടു​ത്ത് മാ​റി​മാ​റി​യാ​യി​രു​ന്നു താമസം.

അ​മ്മ രോ​ഗ​ശ​യ്യ​യി​ലാ​യ​തി​നെ​ തുട​ർ​ന്ന് മ​ക്ക​ൾ നോ​ക്കാ​തെ​യാ​യി. ഒ​രു മാ​സം മു​മ്പ് ഒ​രു മ​ക​ൾ അ​മ്മ​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അയൽവാസിയായ അംബികയും ഭർത്താവുമാണ് ആശുപത്രിയിൽ സഹായത്തിനായി നിന്നത് അതിനുശേ​ഷം സ്ഥ​ലം വി​ട്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു സം​ഭ​വം ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ​യെ അറിയിച്ചു.

മ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്താ​ൻ ആ​ർ​ഡി​ഒ ശ്ര​മി​ച്ചെ​ങ്കി​ലും ആ​രും പ്ര​തി​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. ബു​ധ​നാ​ഴ്ച ര​ണ്ടു​മ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്ത് ആ​ർ​ഡി​ഒ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​മ്മ​യെ നോ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ആ​ർ​ഡി​ഒ ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണു സ​ര​സ​മ്മ മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം മ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ൽ തീ​രു​മാ​നം വൈകി. പിന്നീട് മൃതദേഹം മക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. അ​ത്യാ​സ​ന്ന​നി​ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​മ്പോ​ഴും മ​ക്ക​ളെ കാ​ണാ​ൻ സ​ര​സ​മ്മ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വി​വ​രം അ​റി​യി​ച്ചി​ട്ടും ആ​രും വ​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.