May 28, 2023 Sunday

Related news

March 31, 2023
March 24, 2023
March 15, 2023
March 6, 2023
February 14, 2023
February 6, 2023
February 4, 2023
February 1, 2023
January 28, 2023
January 14, 2023

എ എന്‍ രാജന്‍ സ്മാരക മാധ്യമ പുരസ്കാരം അബ്ദുള്‍ ഗഫൂറിന്: സമഗ്ര സംഭാവന‑കെ സോമരാജന്‍, മികച്ച സംഘടനാ പ്രവര്‍ത്തനം-പി ബാലകൃഷ്ണപിള്ള

Janayugom Webdesk
തിരുവനന്തപുരം
March 24, 2023 11:06 pm

കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍(എഐടിയുസി) പ്രസിഡന്റും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസിന്റെ അഡീഷണല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എ എന്‍ രാജന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരത്തിന് ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ അര്‍ഹനായി. 2022 ജൂലൈ 15ന് ജനയുഗം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സ്വകാര്യവൽക്കരണ ലക്ഷ്യവുമായി വീണ്ടും വൈദ്യുതി നിയമ ഭേദഗതി’ എന്ന എഡിറ്റോറിയലാണ് പുരസ്കാരത്തിന് അർഹനാക്കിയത്. 

വൈദ്യുതി മേഖലയിലെ നടത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഓഫീസേഴ്സ് ഫെഡറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ സോമരാജന് നൽകും. മികച്ച സംഘടനാ പ്രവർത്തകനുള്ള അവാർഡ് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി പി ബാലകൃഷ്ണപിള്ളയ്ക്കാണ് നൽകുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ജെ ചിത്തരഞ്ജന്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

Eng­lish Sum­ma­ry: A N Rajan Memo­r­i­al Media Award to Abdul Ghafoor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.