September 28, 2022 Wednesday

ശ്വസന നാളത്തിൽ കുരുങ്ങിയ സ്റ്റീൽ ബാറ്ററി പുറത്തെടുത്തു

Janayugom Webdesk
June 25, 2022 9:00 pm

ശ്വസനനാളത്തിൽ കുരുങ്ങിയ സ്റ്റീൽ ബാറ്ററി ഇന്റോസ്കോപ്പി വഴി പുറത്തെടുത്തു. ചെറുകര സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുള്ള മകന്റെ ശ്വസന നാളത്തിൽ നിന്നാണ് ചൈനാ നിർമ്മിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി ശസ്ത്രക്രിയ കൂടാതെ എന്റോസ്കോപ്പി വഴി പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ കളി പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിൽ ഇടുകയായിരുന്നു. ദീർഘശ്വാസത്തിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കേറുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. 

പ്രയാസത്തിലായ വീട്ടുകാർ കുട്ടിയെ പെരിന്തൽമണ്ണ അസന്റ് ഇഎൻടി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ സ്റ്റീൽ ബാറ്ററിശ്വസനനാളത്തിൽ കുരുങ്ങിയ തായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇഎൻടി സർജൻ ഡോ: അപർണാ രാജൻ ഡോ. കെ ബി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയെ എന്റോസ്കോപ്പി വിധേയമാക്കി ശ്വസനനാളത്തിൽ നിന്നും ബാറ്ററി പുറത്തെടുത്ത് കുട്ടിക്ക് ആശ്വാസം നൽകുകയായിരുന്നു. കാഴ്ച്ചയിൽ നിസാരമെന്ന് തോന്നുന്ന വസ്തുക്കൾ ഇത്തരം ഘട്ടങ്ങളിൽ വലിയ അപകടത്തിന് ഇടയാക്കാറുണ്ട്. അതു കൊണ്ട് കുട്ടികൾക്ക് കളി പാട്ടങ്ങളും മറ്റും നൽകുമ്പോൾ വീട്ടുകാർ ജാഗ്രത പുലർത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. 

Eng­lish Summary:A nar­row steel bat­tery was pulled out of the trachea
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.