Thursday
12 Dec 2019

അര്‍ബുദ രോഗികളിലെ ലിംഫോസൈറ്റ് കൗണ്ടുകള്‍ പരിശോധിക്കാൻ പുതിയ അനലൈസർ

By: Web Desk | Saturday 4 May 2019 7:06 PM IST


കൊച്ചി:  ട്രാന്‍സേഷ്യ ബയോ മെഡിക്കല്‍സ് അന്താരാഷ്ട്ര നിലവാരമുള്ള ഹേമറ്റോളജിശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു. ട്രാന്‍സ് ഏഷ്യയുടെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി രക്തപരിശോധനയ്ക്ക് ആവശ്യമായ  ഉപകരണങ്ങള്‍ക്ക് 25 ശതമാനം വരെ വിലക്കുറവും നല്കും. ലാബ് ടെക്‌നിഷ്യന്‍ മാരെയും, ക്ലിനി
ക്കല്‍ ജീവനക്കാരെയും, ആരോഗ്യ സ്ഥാപനങ്ങളെയും പൂര്‍ണ ഓട്ടോമേറ്റഡ് ഹീമറ്റോളജി  അനലൈസര്‍, റീ ഏജന്റ്‌സ് ഉപയോഗിച്ച് രക്ത പരിശോധന വഴി കൃത്യമായി രോഗ നിര്‍ണയം നടത്തുന്നതിന് ട്രാന്‍സ് ഏഷ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. ട്രാന്‍സ് ഏഷ്യയുടെ 100 ശതമാനം സബ്‌സിഡിയോടെ യൂറോപ്പിലെ ‘എര്‍ബാ ലക്മ’ എന്ന സ്ഥാപനമാണ് 3  ഭാഗങ്ങളുള്ളതും, 5 ഭാഗങ്ങളുള്ളതുമായ അനലൈസറുകള്‍ നിര്‍മിക്കുന്നത്.
എച്ച് 360, എച്ച് 560, എലൈറ്റ് 580 എന്നീ അനലൈസറുകള്‍ യൂറോപ്പ് ഉള്‍പ്പെടെ ഉള്ള
അന്താരാഷ്ട്ര വിപണികളില്‍ വ്യാപകമായി ഉപയോഗിക്കുന്നണ്ട്. രോഗിയുടെ ബ്ലഡ് കൗണ്ട് പരിശോധിച്ചു, രക്ത സെല്ലുകള്‍ വിശകലനം ചെയ്തും രോഗ നിര്‍ണയം നടത്തി ചികിത്സ എളുപ്പമാക്കാന്‍ അനലൈസസറുകള്‍ സഹായിക്കുന്നു.  സാധാരണ അനലൈസറുകള്‍ രക്തത്തിലെ വൈറ്റ് സെല്ലുകളെ മൂന്ന് ഭാഗങ്ങളായി
തിരിച്ചുള്ള ബ്ലഡ് കൗണ്ട് ആണ് നല്കുക. എന്നാല്‍ അത്യാധുനിക അനലൈസറുകള്‍ കൊണ്ട് ശരീരത്തിലെ ചെറിയ കോശങ്ങളെ കണ്ടെത്താനും അപൂര്‍വ ഇനത്തിലുള്ള രക്ത അവസ്ഥയെ പോലും നിര്‍ണയിക്കാനും സാധിക്കുന്നു.  സാധാരണ രക്ത പരിശോധനക്ക് പുറമെ ശരീരത്തിലെ പ്ലേറ്റ്‌ലറ്റ് കളെ കണ്ടെത്തുന്ന ‘പ്ലേ
റ്റ്‌ലറ്റ് ലാര്‍ജ് സെല്‍ റേഷിയോ, പ്ലേറ്റ്‌ലറ്റ് ലാര്‍ജ് സെല്‍ കോണ്‍സെന്‍ട്രേഷന്‍ എന്നിവയും
ഈ രീതിയിലുള്ള രക്ത പരിശോധന കൊണ്ട് സാധിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള രക്ത പരിശോധ
നക്ക് വലിയ പ്രസക്തിയാണുള്ളത്. കാരണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധാരാളം തൊഴിലാളികള്‍ പണിയെടുക്കുന്നവരായി കേരളത്തിലുണ്ട്. ഇവരില്‍ വലിയ പ്ലേറ്റ്‌ലറ്റുകളും, അത് പോലെ രക്ത സാംപിളുകളില്‍ വ്യതിയാനവും കാണാറുണ്ട്. കൂടാതെ ഉയര്‍ന്ന പ്ലേറ്റ്‌ലറ്റ് കൗണ്ട് ഉള്ള ത്രോംബോസൈറ്റോസിസ്, താഴ്ന്ന കൗണ്ട് ഉള്ള ത്രോംബോസൈറ്റോപീനിയ എന്നിവ വേര്‍തിരിച്ചെടുക്കാനും ഈ രീതികള്‍ കൊണ്ട് സാധിക്കും. 
Related News