ചൈനയിൽ പുതിയ രോഗം വ്യാപിക്കുന്നു; അറിയാം ഈ രോഗലക്ഷണങ്ങൾ?

Web Desk
Posted on September 20, 2020, 12:36 pm

ചൈനയില്‍ ബ്രസല്ല രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്താണ് ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലാന്‍സോ എന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ ജീവനക്കാരിലാണ് രോഗം പിടിപെട്ടിരിക്കുന്നത്. മൃഗങ്ങള്‍ക്കായി ബ്രൂസല്ല വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ലാന്‍സോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികള്‍ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 3,245 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പനി, ക്ഷീണം, ഹൃദയത്തിന് വീക്കം, വാദം, തലവേദന, പേശി വേദന എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കന്നുകാലികള്‍, പന്നി, പട്ടി എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. ഈ രോഗം ബാധിച്ച മൃഗങ്ങളുടെ പാല് മറ്റ് ഉത്പന്നങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടരാം.

ബ്രസല്ല ബാക്ടീരിയ അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഈ വായു ശ്വസിക്കുന്നതിലൂടെയും രോഗം പിടിപെടാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമല്ല ബ്രസല്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം ബാധിച്ചിട്ടുള്ളതായി കണ്ടെത്തുന്നുണ്ട്.

Eng­lish sum­ma­ry; A new dis­ease is spread­ing in Chi­na

You may also like this video;