20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 19, 2025
June 19, 2025
June 18, 2025
June 17, 2025
June 17, 2025
June 17, 2025
June 17, 2025
June 17, 2025
June 17, 2025
June 17, 2025

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി;2 പേർ പിടിയിൽ

Janayugom Webdesk
ആലപ്പുഴ
August 11, 2024 10:51 am

നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ 2 പേര്‍ പിടിയില്‍.തകഴി സ്വദേശികളായ 2 പേരാണ് പൊലീസ് പിടിയിലായത്.തോമസ് ജോസഫ്,അശോക് ജോസഫ് എന്നിവരാണ് പിടിയിലായത്.തോമസ് ജോസഫിന്റെ പെണ്‍ സുഹൃത്താണ് കഴിഞ്ഞ 7ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.പ്രസവ ശേഷം യുവതി കുഞ്ഞിനെ തോമസിനെ ഏല്‍പ്പിക്കുകയായിരുന്നു.വീട്ടില്‍ വച്ച് പ്രസവിച്ച യുവതി വയറുവേദനയെ തുടര്‍ന്ന് പിന്നീട് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു.

എന്നാല്‍ രക്ഷിതാക്കള്‍ ഇല്ലാതെ ചികിത്സ നല്‍കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് പ്രസവ വിവരം പുറത്ത് അറിയുന്നത്.തുടര്‍ന്ന് കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അമ്മതൊട്ടിലില്‍ നല്‍കാനായി യുവാവിന്റെ കൈവശം നല്‍കിയെന്ന് അറിയിച്ചു.എന്നാല്‍ ഇവര്‍ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Eng­lish Summary;A new­born baby was killed and buried; 2 peo­ple were arrested

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.