5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 26, 2024
September 20, 2024
September 18, 2024
September 16, 2024
September 10, 2024
September 8, 2024
September 4, 2024
August 31, 2024
August 15, 2024

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ

Janayugom Webdesk
തൃശൂര്‍
September 8, 2024 12:18 pm

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8:45 ഓടെ റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയാണ് ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബാഗ് തുറന്നു നോക്കിയപ്പോഴാണ് ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻതന്നെ റെയിൽവേ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഉടൻതന്നെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.