വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള ഒരു ന്യൂസ്റൂമിന് പലപ്പോഴും നിർണായകമായ ഇടപെടലുകൾ നടത്താൻ കഴിയും. എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (കണ്ണൂർ റബ്കോ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങളുടെ ഉടമസ്ഥതയും, അവരുടെ മറ്റ് വ്യാപാര താല്പര്യങ്ങളും പരസ്യം നൽകുന്നവരെ പ്രീണിപ്പിക്കാനുള്ള ഉത്സാഹവും ഭരണകൂടങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നുവെന്നത് പുതിയ പ്രവണതയല്ല. എന്നാൽ വളരെ അപകടകരമായ പുതിയ ഒരു പ്രതിഭാസം വൻകിട ബിസിനസുകൾ മാധ്യമങ്ങളുടെ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളുടെ, നിയന്ത്രണം ഏറ്റെടുക്കുന്നു എന്നതാണ്. ഇവർ വായ്പകളിലൂടെയും മറ്റു സാമ്പത്തിക കുറുക്കുവഴികളിലൂടെയും പല ദൃശ്യ മാധ്യമങ്ങളെയും അവരുടെ ചൊല്പടിയിലാക്കി കഴിഞ്ഞിരിക്കുന്നു.ഈ സാഹചര്യത്തിലാണ് ന്യൂസ് റൂമുകളിലെ രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടാകുന്നത്.
പ്രതിരോധത്തിന്റെ അവസാനത്തെ നിര എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അർത്ഥവത്താകുന്ന തരത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള ഒരു ന്യൂസ്റൂമിന് പലപ്പോഴും നിർണായകമായ ഇടപെടലുകൾ നടത്താൻ കഴിയും. ഒരു വിഷയം രാഷ്ട്രത്തെയോ നമ്മോടു തൊട്ടു നിൽക്കുന്ന സമൂഹത്തെയോ എങ്ങനെ ബാധിക്കും എന്നുള്ള കാഴ്ചപ്പാടോ അതന്വേഷിക്കാനുള്ള ത്വരയോ ആണ് രാഷ്ട്രീയം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന സംസ്ഥാന സെക്രട്ടറി ആർ തിരുമലൈ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, എഐവൈഎഫ് ദേശീയ സെക്രട്ടറിയും റവന്യു വകുപ്പ് മന്ത്രിയുമായ കെ രാജൻ, ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ അഭിവാദ്യം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ ശോഭ രക്തസാക്ഷി പ്രമേയവും എൻ അരുൺ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
English summary;A newsroom with a clear political stance can make decisive interventions: R Rajagopal
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.