28 March 2024, Thursday

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

Janayugom Webdesk
ചാരുംമൂട്
October 15, 2021 8:06 pm

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇടപ്പോൺ ചെറുമുഖ ലതിക ഭവനിൽ രാജുവിന്റേയും ലതികയുടെയും മകൻ രാഹുൽ (14) ആണ് അച്ചൻകോവിൽ ആറിൽ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുള്ള ക്ലാത്തറ പെരുതോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചത്. വെള്ളിയാഴ്ച 2.45 ഓടെ കുന്നേൽ ക്ലാത്തറ കടവിനു സമീപമാണു സംഭവം. അമ്മയുടെ വീടിന് സമീപമാണ് അപകടം നടന്നത്.

രാഹുൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോകുമ്പോൾ കാൽ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്റ്റേഷൻ ഓഫീസർ ബി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേന അംഗങ്ങളും പത്തനംതിട്ട സ്കൂബാ ടീമംഗങ്ങളും മാവേലിക്കര സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷാപ്രവർത്തനം നടത്തിയാണ് വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഐരാണിക്കുഴി പാലത്തിനു താഴെ തോട്ടിലെ ഷട്ടർ താഴ്ത്തിത്തിയാണു തിരച്ചിൽ നടത്തിയത്. പടനിലം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണു രാഹുൽ. അച്ഛൻ രാജു ഇടപ്പോൺ ജോസ്കോ ആശുപത്രി ജീവനക്കാരനാണ്. സഹോദരി രാധിക ബി എസ് സി നേഴ്സിങ് വിദ്യാർഥിനിയാണ്.

ENGLISH SUMMARY:a ninth grade stu­dent drowned and died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.