സിഡ്നി: ഓസ്ട്രേലിയയിൽ മാസങ്ങളായി സംഹാരതാണ്ഡവമാടുന്ന അഗ്നിയെ പിടിച്ചുകെട്ടാനാവാതെ ഒരു ജനത മുഴുവൻ ബുദ്ധിമുട്ടുമ്പോൾ വ്യത്യസ്തമായ രീതിയിൽ ധനസമാഹരണം നടത്തി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചാ വിഷയമായിരിക്കുകയാണ് ഒരു യുവതി. ഈ ജനതയെ സഹായിക്കാന്‍ സ്വന്തം നഗ്നചിത്രങ്ങളിലൂടെ പണം കണ്ടെത്തിയാണ് ഇവർ ചർച്ചാവിഷയമായിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ കെയ്ലന് വാര്‍ഡ് എന്ന യുവതിയാണ് സ്വന്തം നഗ്നചിത്രങ്ങളിലൂടെ സഹായധനം സമാഹരിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഇവര്‍ ഏകദേശം അഞ്ച് കോടിയിലേറെ രൂപ (ഏഴുലക്ഷത്തിലേറെ ഡോളര്‍) ഇത്തരത്തില്‍ സ്വരൂപിച്ചെന്നാണ് റിപ്പോര്‍ട്ട്.
20‑കാരിയായ കെയ്ലന് അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ധനസമാഹരണ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. അതേസമയം, കെയ്ലന് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും സാമൂഹിക മാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നായിരുന്നു അവരുടെ പ്രതികരണം. പണം താന്‍ നേരിട്ടല്ല വാങ്ങിയതെന്നും സന്നദ്ധ സംഘടനകളിലേക്കാണ് എല്ലാവരും പണം നല്‍കിയതെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പത്തുഡോളറെങ്കിലും അയക്കുന്ന എല്ലാവര്ക്കും തന്റെ നഗ്നചിത്രങ്ങള്‍ അയച്ചുതരുമെന്നായിരുന്നു പ്രഖ്യാപനം. പണം കൈമാറിയതിന്റെ സ്ഥിരീകരണം നല്‍കണമെന്നും ട്വീറ്റിലുണ്ടായിരുന്നു.
എന്തായാലും കെയ്ലന്റെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ വന്‍തോതില്‍ പണം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഏഴുലക്ഷത്തോളം ഡോളര്‍ ഇതിനകം സമാഹരിച്ച് നല്‍കിയെന്ന് ജനുവരി ആറിന് കെയ്ലന് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിലുള്ള ധനസമാഹരണം ശ്രദ്ധയില്‍പ്പെട്ടതോടെ കെയ്ലന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം പിന്വലിച്ചിരിക്കുകയാണഅ. ഇതിനുപിന്നാലെ കെയ്ലന് പുതിയ അക്കൗണ്ട് തുടങ്ങിയെങ്കിലും അതിനും ആയുസുണ്ടായിരുന്നില്ല. പക്ഷേ, കെയ്ലന്റെ ട്വീറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
you may also like this video
English summary: A Nu de Model Who Raised Thousands For Australia Fire Relief