October 3, 2022 Monday

വൈക്കത്ത് ഒന്നരവയസുകാരന്‍ തോട്ടില്‍ വീണുമരിച്ചു

Janayugom Webdesk
വൈക്കം
September 23, 2020 2:31 pm

വൈക്കത്ത് ഒന്നരവയസുകാരന്‍ തോട്ടില്‍ വീണുമരിച്ചു .വീടിന് സമീപത്തെ ഇടയാറിൽ വീണ് വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ്-അമൃത ദമ്ബതികളുടെ മകൻ ആരുഷ് മരിച്ചു. ഒന്നേ മുക്കാൽ വയസായിരുന്നു. വീടിന് സമീപം കളിച്ചിരുന്ന കുഞ്ഞ് കാൽ വഴുതി തോട്ടിൽ വീണതെന്നാണ് നിഗമനം. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരും രാവിലെ 9.45ഓടെ ഇടയാറിൽ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.