28 March 2024, Thursday

Related news

March 28, 2024
March 27, 2024
March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024

പിക്കപ് വാന്‍ ഓട്ടോയിലിടിച്ച് ഒരുവയസുകാരന്‍ മരിച്ചു

Janayugom Webdesk
വടക്കഞ്ചേരി
May 22, 2022 11:09 pm

കിഴക്കഞ്ചേരി അമ്പിട്ടന്‍തരിശ് നാവിളിന്‍ചോലയ്ക്കു സമീപം പിക്കപ് വാനും ഓട്ടോയും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മംഗലംഡാം ആനക്കുഴിപ്പാടം തോട്ടിങ്ങല്‍ അജീഷിന്റെ മകന്‍ അജിനേഷാണ് മരിച്ചത്. അജീഷിന്റെ ഭാര്യ ജാസ്മിന്‍ (21) ജാസ്മിന്റെ മാതാപിതാക്കളായ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് തോണപ്ലാക്കല്‍ ജോണ്‍ (60), സിസിലി (39) ഓട്ടോ ഡ്രൈവര്‍ ബിനു (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ നെന്മാറയിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

നാവിളിന്‍ചോലയ്ക്ക് സമീപം ഞായറാഴ്ച പകല്‍ 12.30നാണ് അപകടം. ഗര്‍ഭിണിയായ ജാസ്മിനെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പ്രസവത്തിന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിക്കപ് ഇടിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. ഓട്ടോയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് കുട്ടി മരിച്ചത്.

Eng­lish Sum­ma­ry: A one-year-old boy di-ed in road accident

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.