15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 14, 2025
July 13, 2025
July 10, 2025
July 9, 2025
July 6, 2025
July 5, 2025
July 4, 2025
July 4, 2025
July 3, 2025
July 3, 2025

ആലപ്പുഴയിൽ ഒരു വയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി

Janayugom Webdesk
ആലപ്പുഴ
June 8, 2024 4:10 pm

ആലപ്പുഴ മാന്നാറിൽ ഒരു വയസ്സുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവിന് അയച്ച് നല്‍കിയത്. വിവാഹ വാഗ്‌ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് മൊഴിയില്‍ പറയുന്നു. മാന്നാർ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി.

Eng­lish Summary:A one-year-old boy was bru­tal­ly beat­en by his moth­er in Alap­puzha; The footage was sent to his father
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.