മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെൻ്ററിൽ നിന്ന് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം കണ്ടെത്തിയതായി പരാതി. മണ്ണാർക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനുവേണ്ടി വാങ്ങിയ പനിക്കുള്ള ഗുളികയിലാണ് കമ്പിക്കഷണം കണ്ടെത്തിയത്. ഗുളിക പൊട്ടിച്ച് കഴിക്കാനായിരുന്നു നിർദ്ദേശം. വീട്ടിലെത്തി ഗുളിക പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോളിനുള്ളിൽ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. ഈ വിഷയത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
സംഭവത്തിൽ നഗരസഭയും പരാതി നൽകുമെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ അറിയിച്ചു. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.