Web Desk

നെടുങ്കണ്ടം

August 28, 2020, 12:09 pm

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തോട്ടം തൊഴിലാളി മരിച്ചു

Janayugom Online

നെടുങ്കണ്ടത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് തോട്ടം തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് പരിക്ക്. കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം കരടിവളവിൽ രാവിലെ 8 മണിയോടെയായിരുന്നു അപകടം. കൈലാസപ്പാറ പള്ളിക്കാട് എസ്റ്റേറ്റ് തൊഴിലാളി രാസാത്തി (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രാമത്തായി (54) ബൈക്കോടിച്ചിരുന്ന കാർത്തികേയൻ എന്നിവരെ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്റ്റേറ്റ് ലയത്തിൽ നിന്നും റോഡിനിപ്പുറത്തുള്ള തോട്ടത്തിലേക്ക് ജോലിക്കു പോകുന്നതിനായ് റോഡ് മുറിച്ചു കടക്കുമ്പോളായിരുന്നു അപകടം.

Eng­lish sum­ma­ry; A plan­ta­tion work­er death

You may also like this video;