
എത്ര മനോജ്ഞമാം ചിത്രം വരക്കുന്നു,
ഹാ രംഗനാഥാ നിന്റെ വിദ്യാഭ്യാസ ബിരുദങ്ങള്‍
ബി എ യും എം.എ യും എം.എഡും കഴിഞ്ഞൊരു കൂലിപ്പണിക്കാരനായവനെങ്കിലും
കൂലിപ്പണിചെയ്തു കിട്ടിയവേതനം കൊണ്ടു നീ കുടുംബത്തെ പേറ്റുന്നുവെങ്കിലും,
ഇല്ല നീ എങ്കിലും മറന്നില്ല ഇന്നുമാ അധ്യാപനത്തിന്റെ രീതിയും മേന്മയും
അത്രമേലിഷ്ടമായിരുന്ന,
തെങ്കിലും കുടുംബം പോറ്റുവാനിന്നു കൂലിപ്പണി ചെയ് വു നീ
ഇന്നു നീ ഞങ്ങളുടെ അതിഥിതൊഴിലാളി
കൂലിപണിചെയ് വൂ വിദ്യാലയാങ്കണത്തില്‍
ഈരാറ്റുപേട്ടയിലെ വിദ്യാലയത്തില്‍ കൈക്കോട്ടു താഴെവച്ചു ക്ളാസ്സെടുത്തിന്നലെ നീ
ഇന്നലെയല്ലോ ടീച്ചറോടു ചൊല്ലി നീ ഇന്ത ഇടത്തിലെ ടീച്ചര്‍ സൂപ്പര്‍ എന്ന്
അധ്യാപിക വിളിച്ച് വിവരം ചോദിച്ചപ്പോള്‍ ചൊല്ലി നീ തന്‍ പേര് എം.രംഗനാഥനെന്നും
പിന്നെയും നീ ചൊല്ലി വയസ്സ് മുപ്പത്താറ്, വി.കെസ്റ്റട്രീറ്റ്,കോമ്പൈ വില്ലേജ്,ഉത്തമപാളയം തേനിയെന്നും
കൂലിപ്പണിചെയ്ത് കിട്ടിയ വേതനം കൊണ്ട് നീ എം.എ വിജയിച്ച കഥകളും
ഒക്കെയും കേട്ടു സ്തബ്ധരായ് നിന്നു പോയ് വിദ്യാലയാങ്കണം മൂകം ശോകാത്മകം
പിന്നെ നിന്‍ വിദ്യാഭ്യാസ ക്ളാസ്സു കഴിഞ്ഞപ്പോള്‍ ചൊല്ലിനാനേവരും ഒരുപോലെ,
യിങ്ങനെ രാഗനാഥന്‍ തന്റെ പഠനരീതികളും
മികച്ചതാണിവിടുത്തെ ടീച്ചറെപോലെ താന്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.